പുതിയ ട്രാക്കില്‍ ഡ്രൈവിംഗ് ടെസ്റ്റ്:  വിജയിച്ചത് ഒരാള്‍

Monday 3 April 2017 12:39 am IST

പള്ളുരുത്തി: ഡ്രൈവിംഗ് പരീക്ഷയ്ക്ക് പുതിയ നിയമവും ട്രാക്കിലെ മാറ്റവുമായി ഡ്രൈവിംഗ് പരീക്ഷയ്ക്ക് തുടക്കമായി. പുതിയ രീതിയിയുള്ള പരീക്ഷയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍  വ്യാപകമായ പ്രതിഷേധം നിലനില്‍ക്കെ ഫോര്‍ട്ടുകൊച്ചിയില്‍ രണ്ടു സ്‌കൂളുകളില്‍ നിന്നായി 5 പേര്‍ മാത്രമാണ് ടെസ്റ്റിനെത്തിയത്. ജില്ലയില്‍ അങ്കമാലി, തൃപ്പൂണിത്തുറ എറണാകുളം എന്നിവിടങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വിട്ടുനിന്നു.
പുതിയ നിര്‍ദ്ദേശം പാലിച്ച് ആദ്യമായി ട്രാക്കില്‍ ഇറങ്ങിയ ലൗജന്‍ നിസാരമായി ടെസ്റ്റ് പാസായി പുറത്തിറങ്ങിയത് ആര്‍ടിഓ ഉദ്യോഗസ്ഥരെയും ആശാന്മാരെയും അത്ഭുതപ്പെടുത്തി. പിന്നില്‍ വരുന്നവര്‍ക്ക് ഈ വിജയം ഉണര്‍വു നല്‍കിയെങ്കിലും മറിച്ചായിരുന്നു ഫലം. പുതിയ രീതിയിലുള്ള ആദ്യ ടെസ്റ്റ് നിരീക്ഷിക്കാന്‍ ജോയിന്റ് ആര്‍ടിഒ അനന്തകൃഷ്ണനും എത്തി. 
 ട്രാക്കിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികളുടെ നീളം അഞ്ച് അടിയില്‍ നിന്നും രണ്ടരയടിയായി കുറച്ചിട്ടുണ്ട്. മാത്രമല്ല ഈ കമ്പികള്‍ പരസ്പരം ചുവന്ന റിബണ്‍ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. വാഹനം റിബണില്‍ തിട്ടയാല്‍ പരാജയപ്പെടും. കൂടാതെ എച്ച് ട്രാക്കില്‍ കടക്കും മുന്‍പ് തുടക്കത്തിലുള്ള വലതു വശത്തെ മറവില്‍ തിരിവില്‍ പിന്നോട്ട് എടുക്കേണ്ടിയിരിക്കുന്നു. ഈ ഭാഗത്തു തന്നെ പരാജയപ്പെട്ടാണ് എല്ലാവരും മടങ്ങിയത്. ഒരാള്‍ ഇവിടം തരണം ചെയ്തുവെങ്കിലും പിന്നീട് റിബണില്‍ തട്ടി പരാജയപ്പെട്ടു. മറ്റൊന്ന് ഡ്രൈവര്‍ പിന്നിലേക്ക് നോക്കാന്‍ പാടില്ല. റിവേഴ്‌സ് മിററില്‍ നോക്കി വേണം ഓടിക്കണം. 
പുതിയ രീതിക്ക് ഇന്ന് കോടതിയില്‍ നിന്ന് സ്‌റ്റേ കിട്ടുമെന്ന പ്രതീക്ഷയിലാണ് അധികം പേരും കഴിഞ്ഞദിവസം ടെസ്റ്റിന് പങ്കെടുക്കാതിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.