ലെയോണ്‍: ഇന്ത്യന്‍ ടെന്നീസ് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ലിയാന്‍ഡര്‍ പെയ്സ്. 43ാം വയസിലും ചുറുചുറുക്കുമായി കളിച്ച പെയ്സ് മെക്സിക്കോയില്‍ നടന്ന ലെയോണ്‍ ചലഞ്ചര്‍ ടൂര്‍ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കി.
കനേഡിയന്‍ താരം ആദില്‍ ഷംമസ്ദിനൊപ്പമാണു പെയ്സ് കിരീടം നേടിയത്. ഫൈനലില്‍ ബ്രസീല്‍-സ്വീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണു പെയ്സ് സഖ്യം കിരീടം നേടിയത്. സ്കോര്‍: 6-1, 6-4.
സീസണിലെ ആദ്യ കിരീടമാണു പുതിയ ഡബിള്‍സ് പങ്കാളിക്കൊപ്പം പെയ്സ് സ്വന്തമാക്കിയത്. കരിയറിലെ 20-ാം ചലഞ്ചര്‍ കിരീടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: