ഡോ. എ. കെ വാലിയ കോണ്‍ഗ്രസ് വിട്ടു

Wednesday 24 May 2017 5:45 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാര്‍ട്ടി വിട്ടു. ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാങ്കി നില്‍ക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. തെരെഞ്ഞടുപ്പില്‍ പാര്‍ട്ടി സീറ്റ് വീതം വച്ചതില്‍ അതൃപ്തി വ്യക്തമാക്കിയാണ് വാലിയ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടിയും മുതിര്‍ന്ന നേതാക്കളും തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും വാലിയ പറയുന്നു. കോണ്‍ഗ്രസ് ചിലയിടത്ത് സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്ന് വാലിയ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.