മുംബൈ: യെമനില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. അല്‍ കൗഷര്‍ എന്ന ചരക്ക് കപ്പലാണ് യാത്രാമധ്യേ കൊള്ളക്കാര്‍ തട്ടിയെടുത്തത്.
ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. യെമനിലെ അല്‍ മുക്കാല തുറമുഖത്തുനിന്ന് ദുബായിലേക്ക് പോകുകയായിരുന്നു കപ്പലില്‍ ആകെ 11 നാവികരാണ് ഉണ്ടായിരുന്നത്. മുംബൈയിലെ മാണ്ഡവി സ്വദേശികളാണ് ഇവര്‍ എല്ലാവരുമെന്നാണ് വിവരം. ഇവരുടെ സുരക്ഷിതത്വം സംബന്ധിച്ച വിവരങ്ങളൊന്നും ഇതു വരെ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുളളൂ.
ആയുധധാരികളായ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് കപ്പല്‍ തട്ടിക്കൊണ്ടുപോതെന്നാണ് വിവരം. ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നതായി ക്യാപ്റ്റന്‍ ഉടമസ്ഥനെ അറിയിച്ചിരുന്നു. ദുബായിലുള്ള അധികാരികളെയും ക്യാപ്റ്റന്‍ വിവരമറിയിച്ചിരുന്നു. കപ്പല്‍ മോചിപ്പിക്കുന്നതിനായി ഉടമസ്ഥന് കടല്‍ക്കൊള്ളക്കാരെ ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ സൊമാലിയന്‍ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ഒരു കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: