ബിജെപി പ്രവര്‍ത്തകന്റെ കട സിപിഎം തകര്‍ത്തു

Wednesday 24 May 2017 5:29 pm IST

കണ്ണൂര്‍ : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമേഷിനോട് കലിയടങ്ങാതെ സിപിഎം . കണ്ണപുരം സിവി സുമേഷിന്റെ പച്ചക്കറിക്കടയാണ് ഇന്ന് പുലര്‍ച്ചെ സിപി എമ്മുകാര്‍ അടിച്ചു തകര്‍ത്തത്. കല്യാശ്ശേരിയിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുമേഷ് മത്സരിച്ചിരുന്നു. മത്സരിച്ചപ്പോള്‍ മുതല്‍ സിപിഎം ഗുണ്ടകളുടെ കടുത്ത ഭീഷണിയാണ് സുമേഷ് നേരിട്ടത് . നേരത്തെ സുമേഷിന്റെ കടയില്‍ നിന്ന് സാധനം വാങ്ങുന്നത് പോലും സിപിഎമ്മുകാര്‍ വിലക്കിയിരുന്നു . ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞതോടെ കടതകര്‍ക്കാനായി ശ്രമം . ഇത് മൂന്നാം തവണയാണ് സുമേഷിന്റെ കടയ്ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നത്. കട ആക്രമിച്ചതിനെതിരെ സുമേഷ് കണ്ണപുരം പോലീസില്‍ പരാതി നല്‍കി . എസ് ഐ ബിനുമോഹന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.