മുംബൈ: ക്രിക്കറ്റിൽ മായാജാലം സൃഷ്ടിച്ച മഹാരഥനാണ് സച്ചിൻ. എന്നാൽ ക്രിക്കറ്റ് മാത്രമല്ല സംഗീതത്തിലും താൻ ശ്രേഷ്ഠനാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. “ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ആല്‍ബത്തിലൂടെയാണ് സച്ചിന് പാട്ടിലും ഒരു കൈ നോക്കുന്നത്. ബോളിവുഡ് ഗായകന് സോനു നിഗമിനൊപ്പമാണ് സച്ചിന്റെ ഗായകനായുള്ള അരങ്ങേറ്റം. ഷാമിര്‍ ടന്‍ഡനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
യുട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ലോകകപ്പുകളിലും തനിക്കൊപ്പം കളിച്ചവര്‍ക്കുള്ള ആദര സൂചകമായാണ് സച്ചിന് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ആല്‍ബം പൂര്‍ണ്ണ രൂപത്തില്‍ പിന്നീടായിരിക്കും പുറത്തിറങ്ങുക. ഗാലറികളെ ആവേശഭരിതമാക്കിയ സച്ചിന്..സച്ചിന് എന്ന ആര്‍പ്പുവിളിയും ആ വീഡിയോയില്‍ കേള്‍ക്കാം.
പ്രൊഫഷണല്‍ പാട്ടുകാരനെപ്പോലെയാണ് സച്ചിന് പാടിയിരിക്കുന്നതെന്ന് ഗായകന് സോനു നിഗം പറഞ്ഞു. സച്ചിനൊപ്പം ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പാട്ടിന്റെ പിച്ച് എടുക്കുന്ന രീതി തന്നെ അമ്പരപ്പിച്ചുവെന്നും സോനു വ്യക്തമാക്കി.
https://youtu.be/tVn6c8u6P1I
പ്രതികരിക്കാൻ ഇവിടെ എഴുതുക: