മലയാളി സെല്‍ രക്തദാനസേന രൂപീകരിച്ചു

Wednesday 24 May 2017 4:25 pm IST

ബംഗളൂരു: ബിജെപി മലയാളി സെല്‍ ദാസറഹള്ളി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ രക്തദാനസേന രൂപീകരണവും രാജഗോപാല്‍ നഗര, ഹെഗ്ഗനഹള്ളി, പീനിയാ വാര്‍ഡുകളുടെ ഉദ്ഘാടനവും കേരള സംസ്ഥാന പാര്‍ട്ടി വക്താവ് എം.എസ്. കുമാറും, എസ്. മുനിരാജ് എം.എല്‍.എയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കഴിഞ്ഞ നാല് വര്‍ഷം കര്‍ണാടകയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് മലയാളികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മലയാളി സെല്ലിന്റെ വളര്‍ച്ചയ്ക്ക് തടയിടാന്‍ പുതിയ സംഘടനകള്‍ രൂപീകരിച്ച് പൊള്ള വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്നും സെല്‍ ബാംഗ്ലൂര്‍ ജില്ലാ സഞ്ചാലക് ഹരി നായര്‍ പറഞ്ഞു. ഹരി നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, രാജനെ രക്തദാനസേന മണ്ഡലം കണ്‍വീനറായി തിരഞ്ഞെടുത്തു. സലീഷ് പി. വി, ദിനേശ് പിഷാരടി, സന്തോഷ് ഓ പി, രവിചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ജെ.വി ശ്രീനിവാസ്, സുരേഷ്, രനീഷ് പൊതുവാള്‍, ഹരികുമാര്‍, ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരമേശ്, നാരായണന്‍, ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍, രാജന്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൃത്തസന്ധ്യയും ശശീന്ദ്രവര്‍മ്മയും ശ്രീലക്ഷ്മി ജയചന്ദ്രനും നയിച്ച ഗാനമേളയും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.