സിഡ്നി: ഓസ്ട്രേലിയ മിനി ഇന്ത്യയായി മാറുകയാണോ? അടുത്തിടെ ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നാണ്. ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന മതമായി ഹിന്ദു മതം മാറുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2016 സെപ്റ്റംമ്പര്‍ വരെയുള്ള കണക്കനുസരിച്ച് 24.2 മില്യനാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം മൂന്നു ലക്ഷമാണ് ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍. 2016ലെ സെന്‍സസ് രേഖകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്ന ഇന്ത്യക്കാരുടെ കണക്കു പരിശോധിക്കുമ്പോള്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടാവുമെന്നാണ് കരുതുന്നത്. 2014-15ല്‍ എത്തിയത് 34,874 ഇന്ത്യക്കാര്‍. 2015-16ല്‍ ഇത് 40,145.
ഓസ്ട്രേലിയയിലെ വിദേശ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയാണ് ഇന്ത്യക്കു പിന്നില്‍. ബ്രിട്ടനാണ് മൂന്നാമത്. 2011ലെ സെന്‍സസ് പ്രകാരം തന്നെ ഹിന്ദു മതം ഓസ്ട്രേലിയയില്‍ മുന്നോട്ടു കുതിക്കുകയാണെന്ന സൂചനകളുണ്ടായിരുന്നു. ഇസ്ലാം മതത്തെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഈ കുതിപ്പ്. ഹിന്ദു മതം സ്വീകരിക്കുന്ന ഓസ്ട്രേലിയക്കാര്‍ ജനസംഖ്യയില്‍ 2.7 ശതമാനമാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ കൂടുതലുള്ളത് വിക്റ്റോറിയയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: