എഴുപതുകാരിയുടെ ആത്മഹത്യ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: മഹിളാമോര്‍ച്ച

Monday 3 April 2017 9:58 pm IST

ഇരിട്ടി : എഴുപതുകാരി ലൈംഗിക പീഡനം മൂലം ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിളാമോര്‍ച്ച പേരാവൂര്‍ നിയോജകമണ്ഡവും കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വയോധികയായ വീട്ടമ്മ ആത്മഹത്യ ചെയ്തിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ പോലീസ് നാടകം കളിക്കുകയാണ്. പ്രതിയെന്നു സംശയിക്കുന്ന ആള്‍ കസ്റ്റഡിയില്‍ ഉണ്ടായിട്ടും ഇയാളെ അറസ്റ്റു ചെയ്യാനുള്ള മടി ഉന്നതങ്ങളിലെ ഇടപെടല്‍ മൂലമാണെന്നാണ് മനസ്സിലാവുന്നത്. ഇനിയും ഈ കേസ്സു നീട്ടിക്കൊണ്ടുപോയി തേച്ചുമാച്ചു കളയാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മുന്നോട്ടു വരുമെന്ന് മണ്ഡലം പ്രസിഡന്റ് സീമാ രാജഗോപാല്‍, ഉഷാ മണികണ്ഠന്‍, ശകുന്തള എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.