പരിയാരം: വായാട് കവലയില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു. ഒന്ന് പൂര്‍ണ്ണമായും ഒന്ന് ഭാഗികമായും കത്തിനശിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വായാട് പുന്നാട്ടെ കീരന്റകത്ത് സവാദിന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. തൊട്ടടുത്ത് നിര്‍ത്തിയിട്ട അരിപ്പാമ്പ്രയിലെ പൂമംഗലോരകത്ത് ചെറിയമഠത്തില്‍ ഉമ്മര്‍കുട്ടിയുടെ എന്‍ഫീല്‍ഡ് ബൈക്കാണ് ഭാഗികമായി കത്തി നശിച്ചത്. സവാദിന്റെ ബൈക്കിന് തീയിട്ടപ്പോള്‍ അടുത്ത ബൈക്കിലേക്കും പടരുകയായിരുന്നു.
തീവെയ്പ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരാഴ്ച മുമ്പ് തളിപ്പറമ്പ് എസ്ബിഐക്ക് സമീപം നിര്‍ത്തിയിട്ട സവാദിന്റെ ബൈക്ക് സീറ്റ് കുത്തിക്കീറി നശിപ്പിച്ചിരുന്നു. അത് സംബന്ധിച്ചും സൂചനയൊന്നും ലഭിച്ചിരുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് തീവെപ്പെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: