ശ്രീനഗര്‍: ഗ്രനേഡുമായി വിമാനത്താവളത്തില്‍ എത്തിയ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം. ദല്‍ഹിയിലേക്ക് പോകാനെത്തിയ ഗോപാല്‍ മുഖിയ എന്ന ജവാന്റെ ബാഗ് സുരക്ഷാ വിഭാഗം പരിശോധിക്കുമ്പോഴാണ് രണ്ട് ഗ്രനേഡുകള്‍ കണ്ടെത്തിയത്. ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ ഉറി സെക്ടറിലാണ് ജവാന് സേവനമനുഷ്ടിക്കുന്നത്.
ഡാര്‍ജിലിങ് സ്വദേശിയായ ഇയാള്‍ പുഴയില്‍ നിന്ന് മീന്‍ പിടിക്കാനാണ് ഗ്രനേഡുകള്‍ കരുതിയിരുന്നതെന്നാണ് പിന്നീട് പറഞ്ഞത്. ഗ്രനേഡ് കൊണ്ടു വന്ന സംഭവത്തില്‍ ജൂനിയര്‍ തലത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ ജവാന് സമ്മതിച്ചു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: