ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു

Monday 3 April 2017 7:51 pm IST

ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഉയര്‍ത്തിയിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ശക്തമായി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവില്‍ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹൈന്ദവ മുന്നേറ്റത്തിന് ശക്തി പകരുന്ന സമ്മേളനത്തോട് ചിലര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയാണ് ഇത്തരം അക്രമങ്ങള്‍ക്ക് കാരണം. നഗരത്തില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഹൈന്ദവ മുന്നേറ്റത്തില്‍ വിറളി പൂണ്ടവരാണ് ഇതിനു പിന്നിലെന്നും സ്വാഗതസംഘം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.