ന്യൂദല്‍ഹി: ശ്രീകൃഷ്ണനെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രശാന്ത്ഭൂഷന്റെ വീടിന് നേരെ അജ്ഞാതര്‍ മഷിയഭിഷേകം നടത്തി. ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച ആന്റി റോമിയോ സ്ക്ക്വാഡിനെ പരിഹസിച്ചുകൊണ്ടാണ് ഭൂഷണ് ശ്രീകൃഷ്ണനെ അവഹേളിച്ചത്. ഇന്നലെ ഉച്ചക്കാണ് ഇദ്ദേഹത്തിന്റെ വീടിന് നേരെ മഷിയേറ് നടന്നത്.
ഏഴെട്ട് പേര് പ്രശാന്ത് ഭൂഷന്റെ വീട്ടിലെത്തി പ്രസ്താവനക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പ്രശാന്ത് ഭൂഷണ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിന്റെ നെയിം ബോര്‍ഡിലാണ് ഇവര്‍ മഷിയൊഴിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ ശാന്തി ഭൂഷന്റെ പേരാണ് വീട്ടിലെ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
മഷിയെറിഞ്ഞ ഉടനെ വീട്ടുജോലിക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സംഭവം ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷണ് തന്നെയാണ് പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: