ആലപ്പുഴ: യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിക്കാന്‍ ഡിവൈഎഫ്ഐ ശ്രമം. യുവമോര്‍ച്ച പ്രാദേശിക നേതാവ് കൊറ്റംകുളങ്ങര വാര്‍ഡില്‍ പ്രജിത്തിനെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ കാളാത്ത് തോപ്പുവെളി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ആശ്രമം കാളാത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐക്കാരാണ് മാരകായുധങ്ങളുമായി പ്രജിത്തിനെ അക്രമിക്കാനെത്തിയത്. ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: