തൊടുപുഴ: തൊടുപുഴ കീരികോട് വീട്ടില്‍ നിന്നും നാലരപ്പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു. പൂതക്കുഴിയില്‍ താഹിറയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. മൂന്നരയോടെ താഹിറ നിസ്ക്കരിക്കാനായി തയ്യാറെടുക്കുന്നതിനിടെയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന് അലമാരയില്‍ ഊരിവച്ചിരുന്ന മാല മോഷ്ടിച്ചത്. വീട്ടമ്മ മോഷ്ടാവിനെ കണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പാന്റ് മാത്രമാണ് മോഷ്ടാവ് ധരിച്ചിരുന്നതെന്ന് വീട്ടമ്മ പോലീസില്‍ മൊഴി നല്കി.
താഹിറ ബഹളം വച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. കീരികോടിന് സമീപമുള്ള ഒരു അനാഥാലയത്തിലും മോഷ്ടാവ് എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. തൊടുപുഴ പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: