തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പര്‍ച്ചേസ് ടാക്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ജൂവലേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, ജനറല്‍ സെക്രട്ടറി പി.സി. നടേശന്, കേരള ജൂവലേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.പി. അഹമ്മദ്, കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ചിറയത്ത് എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: