ബിഎംഎസ് ഓഫീസും കൊടിമരവും തകര്‍ത്തു

Monday 3 April 2017 9:20 pm IST

ചേര്‍ത്തല: സിഐടിയു സിപിഎം അക്രമികള്‍ അഴിഞ്ഞാടി. ബിഎംഎസിന്റെ ഓഫീസും കൊടിമരവും തകര്‍ത്തു. പോലീസ് നോക്കുകുത്തിയായെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മുട്ടത്തിപ്പറമ്പ് കവലയിലായിരുന്നു സംഭവം. ഓട്ടോസ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് സംബന്ധിച്ച് ഇരു യൂണിയനുകളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പ്രകടനമായെത്തിയ സിഐടിയു ക്കാര്‍ കവലയിലെ ബിഎംഎസിന്റെ ഓഫീസ് പൊളിക്കുകയും കൊടിമരം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് മിഥുന്‍ ഷാ പോലീസ് പിടിയിലായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇരു യൂണിയനുകളുടെയും പ്രതിനിധികളുമായി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ സിപിഎം സിഐടിയു പ്രവര്‍ത്തകര്‍ നിരന്തരം ലംഘിക്കുകയാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.