കാവാലം: നാടകാചാര്യന് കാവാലം നാരായണപ്പണിക്കരുടെ സ്മരണകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ കുരുന്നു കൂട്ടത്തിന്റെ പന്ത്രണ്ടാമത് വേനല്‍ക്കാല ശില്‍പ്പശാലയ്ക്ക് തുടക്കമായി. കാവാലം ഗവഎല്പിഎസില് പത്ത് ദിവസങ്ങളിലായി നടത്തുന്ന പരിപാടിയില്‍ നാടകം, ചിത്രരചന, സംഗീതം, കളരിപ്പയറ്റ്, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പത്തു മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ചാലയില്‍ വേലായുധപ്പണിക്കരുടെ അദ്ധ്യക്ഷതയില്‍ കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യരമേശ് ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ പത്തിന് കുരുന്നു കൂട്ടത്തിലെ കുട്ടികള്‍ ചേര്‍ന്ന് കാവാലം നാരായണപ്പണിക്കരുടെ മൃതദേഹം അടക്കം ചെയ്ത ശ്രീഹരിയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് കവിതകള്‍ ആലപിച്ച് കുരുന്നു കൂട്ടം വേദിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: