മുഹമ്മ: ഓട്ടോകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. കഞ്ഞിക്കുഴി-മുഹമ്മ റോഡില്‍ റൗഡിമുക്കിന് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയാണപകടം. ആയിരം തൈ മനേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മനേഷിന്റെ ഓട്ടോയുടെ പിറകില്‍ നിന്നും പുകയും ശബ്ദവും ഉയര്‍ന്നപ്പോള്‍ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ഓട്ടകളും റോഡരികിലെ വേലിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: