വിഘടനവാദി നേതാക്കളെ വധിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

Wednesday 24 May 2017 2:57 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ വിഘടനവാദി നേതാക്കളെ വധിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെഹ്‌രിക് ഇ മുജാഹിദ്ദീനാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ജാവേദ് മുന്‍ഷി എന്ന ബിലപാപയുടെ നേതൃത്വത്തില്‍ സംഘടന പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലക്ഷ്‌കര്‍ ഇ ത്വയ്ബയില്‍ ഹാഫിസ് സയീദും കശ്മീര്‍ ചുമതലയുള്ള സാക്കി ഉര്‍ റഹ്മാനും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പാക്കിസ്ഥാനില്‍ വീട്ടുതടങ്കലിലാണ് ഹാഫിസ്. നേതാക്കള്‍ തമ്മിലുള്ള ഭിന്നതക്ക് കാരണം വ്യക്തമല്ല. തന്റെ അനുയായികളെ ലഖ്‌വി പാക്ക് അധിനിവേശ കശ്മീരിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ ലക്ഷ്‌കറിന്റെ പേരില്‍ ഏറ്റെടുക്കേണ്ടെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്. ക്വിറ്റ് കശ്മീര്‍ മൂവ്‌മെന്റ് എന്ന പേരിലായിരിക്കും ഇനി പത്രക്കുറിപ്പ് ഇറക്കുക. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് മാസങ്ങളോളം താഴ്‌വരയില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.