കാടാച്ചറി: മാവിലാക്കാവ് വിഷുമഹോത്സവത്തോടനുബന്ധിച്ച് ദേവത്താറീശ്വരന് കാടാച്ചിറ അരയാല്‍ തറയില്‍ എഴുന്നള്ളുകയും കൈക്കോളന്മാരുടെ തിക്കല്‍ തുടങ്ങിയ ആചാരനുഷ്ഠാനപരമായ ചടങ്ങുകള്‍ നടത്തപ്പെടുന്നത് വിജയിപ്പിക്കുന്നതിനുവേണ്ടി കാടാച്ചിറ എല്‍പി സ്കൂളില്‍ ചേര്‍ന്ന കാടാച്ചിറ അരയാല്‍തറ വിഷുമഹോത്സവ കമ്മറ്റി യോഗം കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കാടാച്ചിറ ബാബു അധ്യക്ഷത വഹിച്ചു. എം.രാമചന്ദ്രന് വൈദ്യര്, എം.കെ.ശശീന്ദ്രന്, കെ.വി.സത്യനാഥന്, എന്‍.കെ.പ്രദീപന്, കെ.ശ്രീജിത്ത്, നിജേഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.രവീന്ദ്രന്, കെ.ഗിരീശന്, എം.രാമചന്ദ്രന് വൈദ്യര്, കെ.വി.സത്യനാഥന് (രക്ഷാധകാരികള്), കാടാച്ചിറ ബാബു (പ്രസിഡണ്ട്), കച്ചിപ്രത്ത് രാജന് (ജനറല്‍ സെക്രട്ടറി), നിജേഷ് മോഹന്‍ (ട്രഷറര്‍), എം.കെ.ശശീന്ദ്രന്, അഗീഷ് കാടാച്ചിറ, കെ.ജിനേഷ്, കെ.ശ്രീജിത്ത് (വൈസ് പ്രസിഡണ്ടുമാര്‍), കെ.ശ്രീനിവാസന്, കെ.വി.സജീവന്, എം.സുനില്‍ കുമാര്‍ പി.ടി.രാഗേഷ്, കെ.സന്‍രാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: