കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന തണല്‍ ഫെയറില്‍ ജനത്തിരക്കേറി. മലബാറിലെ നിര്‍ധനരായ ജനങ്ങളെ തണല്‍ വീടിന്റെ വിവിധ ജീവകാരുണ്യപവര്ത്തനങ്ങളിലേക്ക് എത്തിക്കുക എന്നതാണു ലക്ഷ്യം. 50 ദിവസങ്ങളിലായാണ് ഫെയര്‍ നടക്കുക. ഏഴു ലോകാത്ഭുതങ്ങളുടെ പ്രദര്‍ശനവും ഒപ്പം ക്ലിക്ക് ആര്‍ട്ട് മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. സെല്‍ഫി വിസ്മയം, സൗജന്യ വൃക്ക പരിശോധന, ആധുനിക അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മേയര്‍ ഇ.പി.ലത ഫെയര്‍ ഉദ്ഘാടനം ചെയ്തു. തണല്‍ ചെയര്മാന് ഡോ.ഇദ്രീസ് അദ്ധ്യക്ഷത വഹിച്ചു. ഷോപ്പിങ് പവലിയന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. വണ്ടേര്‍സ് ഓഫ് ദി വേള്‍ഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് നിര്‍വ്വഹിച്ചു. മെഡിക്കല്‍ പവലിയന്റെ ഉദ്ഘാടനം കളക്ടര്‍ മീര്‍ മുഹമ്മദലിയും ക്ലിക്ക് ഓഫ് ആര്‍ട്ട് ഗ്യാലറി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഫുഡ് കോര്‍ട്ട് ഉദ്ഘാടനം കോര്പ്പറേഷന് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.ഒ.മോഹനന്, അമ്യൂസ്മെന്റ് പാര്‍ക്ക് കോര്പ്പറേഷന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ഇന്ദിര, സെക്യൂരിറ്റി സിസ്റ്റം കോര്പ്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് വെള്ളോറ രാജന് എന്നിവര്‍ നിര്‍വ്വഹിച്ചു. എം.പി.ഇര്‍ഷാദ്, സി.സമീര്‍, അഡ്വ. ലിഷ ദീപക്, കെ.വിനോദ്, വി.വി.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: