സാന്ത്വനം പകര്‍ന്ന് കുമ്മനമെത്തി

Monday 3 April 2017 10:02 pm IST

ന്നുഎരുമപ്പെട്ടി: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കൂട്ട ആത്മഹത്യ ചെയ്ത സുരേഷ്‌കുമാറിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തി. ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണമെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌കുമാറിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിച്ച് രക്ഷപ്പെട്ട മകള്‍ വൈഷ്ണവിക്ക് നല്‍കണം. കുമ്മനം പറഞ്ഞു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.ചന്ദ്രന്‍ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.