യോഗക്ഷേമസഭ പ്രതിഷേധിച്ചു

Monday 3 April 2017 10:48 pm IST

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൈതപ്രം തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്രത്തിലെ പൂജാരി ശങ്കരന്‍ നമ്പൂതിരിയെ അകാരണമായി പീഡിപ്പിക്കുകയും അനധികൃതമായി സസ്‌പെന്റ് ചെയ്യുകയും ചെയ്ത ക്ഷേത്ര ഭരണാധികാരിയുടെയും ക്ഷേത്രക്കമ്മറ്റിക്കാരുടെയും നടപടിയില്‍ യോഗക്ഷേമസഭ ശക്തമായി പ്രതിഷേധിച്ചു. ബ്രാഹ്മണസമൂഹത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ക്ഷേത്രക്കമ്മറ്റിക്കാര്‍ നടത്തിവരുന്ന ദുഷ്പ്രചാരണത്തെ വിശ്വാസികളായ നാട്ടുകാര്‍ മുഖവിലക്കെടുക്കില്ലെന്നും ക്ഷേത്രം കമ്മറ്റിക്കാരെ തൃപ്തിപ്പെടുത്തുന്നതിനായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാണിച്ച തെറ്റ് തിരുത്തി ശങ്കരന്‍ നമ്പൂതിരിയെ ഉടനെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കമെന്നും അല്ലാത്തപക്ഷം ക്ഷേത്ര വിശ്വാസികള്‍ ഏറ്റെടുത്ത് നടത്തുന്ന ധാര്‍മ്മിക സമരത്തില്‍ യോഗക്ഷേമസഭ പ്രവര്‍ത്തകര്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ജില്ലാ സെക്രട്ടറി എം.പി.രാധാകൃഷ്ണന്‍ പ്രസ്താവയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.