കണ്ണൂര്‍: കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര വിദ്യാലയ വികസന പരിപാടി കൂത്തുപറമ്പ് നഗരസഭാ ചെയര്മാന് എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വിദ്യാലയ വികസന പദ്ധതി പ്രഖ്യാപനം നടത്തി. പി.മോഹനന് വികസന രേഖ വിശദീകരണം നടത്തി. അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ മേഖലകളെ മുന്‍നിര്‍ത്തി യഥാക്രമം വി.വി.മുഹമ്മദ്, കെ.മോഹനന്, പി.എം.ദിനേശന് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സ്കൂള്‍ വികസന സമിതി പ്രഖ്യാപനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് പ്രമോദ് കുമാര്‍ നിര്‍വ്വഹിച്ചു. ബാലന് മാസ്റ്റര്‍, അഡ്വ.രാജേഷ് ഖന്ന, വി.വി.ദിവാകരന്, എ.കെ.ബിജുള, പി.എം.മധുസൂദനന്, കെ.പ്രഭാകരന്, എന്‍.ധനഞ്ജയന്, ജ്യോതി ബാബു എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ആര്.കെ.രാഘവന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.കെ.ചന്ദ്രമതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: