എടച്ചൊവ്വ: എടച്ചൊവ്വ യുപി സ്കൂളിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ആഘോഷിച്ചു. പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് അധ്യക്ഷനായി. സ്കൂളില്‍ നിന്നും വിരമിച്ച കെ.പി.ഗീത, എ.കെ.സുഗത, മുന്‍ അധ്യാപകര്‍ എന്നിവര്‍ക്കും വിശിഷ്ട ട്രാഫിക് സേവനം നടത്തുന്ന ഹോംഗാര്‍ഡ് ടി.വി.മാധവനും കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉപഹാരം നല്കി. കെ.പി.ഭാസ്കരന്, സി.പി.സന്തോഷ്കുമാര്‍, കെ.പ്രഭാകരന് മാസ്റ്റര്‍, സ്കൂള്‍ മാനേജര്‍ കെ.പി.ശ്രീരജ്ഞ്, ഇ.പി.സുജാറാണി എന്നിവര്‍ പ്രസംഗിച്ചു. അംഗനവാടി കുട്ടികളുടെയും സ്കൂള്‍ കുട്ടികളുടെയും പൂര്വവിദ്യാര്ത്ഥികളുടെയും കലാപരിപാടികള്‍, എം.പി.അരവിന്ദന്റെ അധ്യക്ഷതയില്‍ ഷീജ രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍.കെ.പുഷ്പലത സ്വാഗതം പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം കെ.ശശീന്ദ്രന് നിര്‍വ്വഹിച്ചു. വി.രാജീവന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: