കണ്ണൂര്‍: സത്യന് സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിലുള്ള സ്വയം തോഴില് പരിശീലനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവും കണ്ണൂര്‍ ജില്ലാലൈബ്രറി നടത്തുന്ന സാംസ്കാരിക മുന്നേറ്റത്തിന് വായന, സ്വതന്ത്ര ചിന്തയും എഴുത്തും സംരക്ഷിക്കാന്‍, വൈദ്യുത സുരക്ഷയും ജലസുരക്ഷയും നാടിന്റെ നന്മയ്ക്ക് എന്ന മുത്രാവാക്യവുമായി നടത്തുന്ന അക്ഷരായനം കലാജാഥയ്ക്കുള്ള സ്വീകരണവും സത്യന് സ്മാരക വായനശാലയില്‍ നടന്നു. പൊതുസമ്മേളനം വായനശാല പ്രസിഡന്റ് എം.ബാലന്റെ അദ്യക്ഷതയില്‍ ലെബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു, താലൂക്ക് സെക്രട്ടറി ടി.പി.കുഞ്ഞിക്കണ്ണന്, ജോബി മാത്യു, കെ.പി.സത്യഭാമ എന്നിവര്‍ പ്രസംഗിച്ചൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: