നാവികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Monday 3 April 2017 10:53 pm IST

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ നാവികന്‍ രാജശേഖര്‍ വേലായുധനെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടേ മുക്കാലോടെ ഭാര്യയാണ് ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ നാവികനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജശേഖര്‍ ഇവിടെ ഹൈജീനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തമിഴ്‌നാട്ടില്‍ നിന്ന് സഹോദരന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് ദക്ഷിണ നേവല്‍ കമാന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.