പാലാ: രാമപുരം വെള്ളിലാപ്പിള്ളിയില്‍ ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൈപ്പറമ്പില്‍ ടോണിയെ (ഉണ്ണിച്ചന് 19) പാലാ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ടോണിയോടൊപ്പം പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയതായി രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ബാബുക്കുട്ടന് പറഞ്ഞു. സംഘത്തിലുള്‍പ്പെട്ട 5 പേര്‍ക്കായി വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: