അഴിമതി അന്വേഷിക്കണം ബിജെപി

Monday 3 April 2017 10:39 pm IST

കടപ്ലാമറ്റം: കടപ്ലാമറ്റം സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി കടപ്ലാമറ്റം പഞ്ചായത്ത് കമ്മിറ്റ് സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ബാങ്കില്‍ ഒഴിവുവന്ന മൂന്നു നിയമനങ്ങള്‍ക്ക് വന്‍ തുകയാണ് പലരും ഉദ്യോഗത്തിനായി ഓഫര്‍ നല്‍കിയിരിക്കുന്നത്. പരീക്ഷക്കെത്തിയ നിരവധി വിദ്യാര്‍ത്ഥികളെ വിഡ്ഡികളാക്കിക്കൊണ്ടാണ് ലക്ഷങ്ങള്‍ കോഴ നല്‍കി നിയമനം നേടിയെന്നവകാശപ്പെടുന്ന ജെറിന്‍ ജോണ്‍ കൂവള്ളൂര്‍, ബൈജു ജോണ്‍ കാരമ്പേല്‍, സജിനി ബൈജു തുണ്ടിയില്‍ എന്നിവരുടെ പേരുകള്‍ ഇന്റര്‍വ്യൂ നടക്കുന്നതിനു മുന്‍പേ പ്രതിക്ഷേധക്കാര്‍ ബാങ്ക് ഭിത്തിയില്‍ പതിപ്പിച്ചിരുന്നു. ബാങ്ക് ഭരണ സമിതിയിലെ അംഗങ്ങള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ബിജെപി ആരോപിച്ചു. യോഗത്തില്‍ ബിജെപി കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഗോപിദാസ് തറപ്പില്‍, വി.കെ. സദാശിവന്‍, എബ്രാഹം തുണ്ടിയില്‍, സി.കെ.ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.