ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിഷു ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിഷുനാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ദേവിയുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങള്‍ വിതരണം ചെയ്യും. പുലര്‍ച്ചെ 4.30ന് കണിദര്‍ശനത്തിനായി നടതുറക്കും. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകോവിലില്‍ നാണയപൂജ നടക്കും. തുടര്‍ന്ന് നാണയങ്ങള്‍ കാവിന്പുറത്തമ്മയുടെ കൈനീട്ടമായി ഭക്തര്‍ക്ക് നല്‍കും.
ഉമാമഹേശ്വരന്മാര് ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്കുന്ന ഈ അനുഷ്ഠാനം പതിറ്റാണ്ടുകളായി കാവിന്‍പുറം ക്ഷേത്രത്തില്‍ നടന്നു വരുന്നു. കൈനീട്ടമായി കിട്ടുന്ന നാണയം വീടുകളിലും സ്ഥാപനങ്ങളിലും പേഴ്സുകളിലും സൂക്ഷിക്കുന്നത് ഐശ്വര്യകരമാണെന്നാണ് ഭക്തരുടെ വിശ്വാസം. ദൂരദിക്കുകളില്‍ നിന്നു വരുന്ന ഭക്തരുടെ സൗകര്യത്തിനായി വിഷുനാളില്‍ രാവിലെ 11 വരെ നട തുറന്നിരിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പുലര്‍ച്ചെ 4.30 മുതല്‍ കണിദര്ശനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745260444.
പ്രതികരിക്കാൻ ഇവിടെ എഴുതുക: