കറുകച്ചാല്‍: മൂന്നാറില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ പ്രതിപക്ഷ മുന്നണികള്‍ ദളിതരുടെ ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുഖം തിരിച്ചു നില്ക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് റ്റി. ഗോപി പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കാട്ടുന്ന താല്പര്യം ദളിതര്‍ക്കും, ആദിവാസികള്‍ക്കും മറ്റിതര ഭൂരഹിതര്‍ക്കും നല്‍കണമെന്നും കറുകച്ചാല്‍ ശാഖാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പ്രസിഡന്റ് പി.കെ കുട്ടപ്പന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: