പത്തനാട്: കങ്ങഴ ഗവ: എല്‍പി സ്കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതബ്ദി ആഘോഷം ഇന്ന് ആരംഭിക്കും. വൈകിട്ട് മൂന്നിന് സ്കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. പുതിയതായി ആരംഭിക്കുന്ന ശതാബ്ദിസ്മാരക വായനശാലയുടെ ശിലാസ്ഥാപനം വി.എന്‍. വാസവന് നിര്‍വഹിക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗം പി.കെ. കൃഷ്ണന് പുസ്തക സമര്‍പ്പണം നടത്തും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ചന്ദ്രിക ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുഷമാ ശിവദാസ്, സുരേഷ് കെ.ഗോപാല്‍, മുകേഷ് കെ.മണി, പ്രധാനാധ്യാപിക ജമീല സി.എച്ച് തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദിപ്, സി.എച്ച്.ജമീലാ ടി.എം.നസീര്‍, ബി.സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: