കണ്ണൂര്‍: ഡോ.എന്‍.സി.ശ്യാമളന് രചിച്ച വടക്കേ ആഫ്രിക്ക മുതല്‍ വടക്കേ മലബാര്‍ വരെ ഒരു വംശയാത്ര എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിന് സമീപമുളള ഹോട്ടല്‍ ബ്രോഡ്ബീനില് നടക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന് പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. സാധു എന്റര്‍ പ്രൈസസ് മാനേജിംഗ് പാര്‍ട്ണര്‍ പി.പി.വിനോദ് പുസ്തകം സ്വീകരിക്കും. ഡോ.രാഘവന് പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. നോഷ്യല്‍ ബുക്സ് ചെന്നൈയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ.മന്മോഹന്, കെ.ടി.വസന്തന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: