ബിഎംഎസ് ജില്ലാ വാര്‍ഷിക സമ്മേളനം പാമ്പാടിയില്‍

Monday 3 April 2017 10:59 pm IST

കോട്ടയം: കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറള്‍ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷികസമ്മേളനം 5ന് പാമ്പാടി എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാപ്രസിഡന്റ് ടി.എം. നളിനാക്ഷന്‍ അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. കയറ്റിയിറക്ക് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ സമാപന പ്രസംഗം നടത്തും. ജില്ലാ വൈസ്പ്രസിഡന്റ് കെ.എം. ഗോപി, യൂണിയന്‍ ജില്ലാ സെക്രട്ടറി വി.എസ്. പ്രസാദ്, ജില്ലാട്രഷറര്‍ എസ്.എസ്. ശ്രീനിവാസപിള്ള, എ.പി. കൊച്ചുമോന്‍, എ.വി. ഷാജി, വര്‍ഗീസ് വി മാത്യു എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.