പാറശ്ശാല: പരശുവയ്ക്കല്‍ ജംഗ്ഷന് സമീപം തോടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യകൂമ്പാരം. റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള വേസ്റ്റുകളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ ചീഞ്ഞ് അതില്‍ നിന്നും ഒഴുകിയിറങ്ങുന്ന മലിനജലം സമീപത്ത് തോട്ടില്‍ പതിക്കുകയാണ്. ദുര്‍ഗന്ധം കാരണം വഴിയാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പോലും സാധിക്കുന്നില്ല. മാസങ്ങളായി മാലിന്യ നിക്ഷേപം തുടര്‍ന്നിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: