തിരുവനന്തപുരം: കേരള പോലീസ് സംഘടിപ്പിക്കുന്ന സ്ക്വാഷ്, ബാസ്ക്കറ്റ്ബാള്‍ വേനല്‍ ക്യാമ്പിന് പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്ക് പ്രഥമ പരിശീലനം നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം റേഞ്ച് ഐജി.യും പോലീസ് സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറുമായ മനോജ് എബ്രഹാം, റിട്ട. ഡെപ്യൂട്ടി കമാന്‍ഡന്റും ബാസ്ക്കറ്റ്ബാള്‍ കോച്ചുമായ ജോസ് കുര്യന് ,സെക്യുരിറ്റി ഡെപ്യൂട്ടി കമാന്‍ഡന്റും പോലീസ് സെന്‍ട്രല്‍ ജോയിന്റ് സ്പോര്‍ട്സ് ഓഫീസറുമായ സുഭാഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പ് മെയ് 31ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: