മോഷണസംഘം അറസ്റ്റില്‍

Tuesday 4 April 2017 1:10 am IST

കളമശേരി: ജില്ലയില്‍ ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ പത്തൊമ്പതുകാരുടെ മൂന്നംഗ സംഘം അറസ്റ്റില്‍. 
ആലങ്ങാട് തിരുവാല്ലൂര്‍ അമ്പലത്തിന് സമീപം കുണ്ടേലി പറമ്പില്‍ അഭിജിത്ത് രാജീവ് (19), ആലുവ യുസി കോളേജിന് സമീപം മില്ലുപടി തേര്‍ക്കാട്ടില്‍ വീട്ടില്‍ അഖില്‍ ജോണ്‍സണ്‍ (19), കുഞ്ഞുണ്ണിക്കര ഉളിയന്നൂര്‍ പെരുന്തേലില്‍ വീട്ടില്‍ താഹ (19) എന്നിവരാണ് അറസ്റ്റ് ചെയ്തത്. 
കളമശേരി, ഏലൂര്‍, ബിനാനി പുരം, ആലുവ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. 
പ്രതികളില്‍നിന്ന് 2,249 രൂപയും മോഷണത്തിനുള്ള ഉപകരണങ്ങളും വാഹനവും കണ്ടെടുത്തു. പോലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഇവരെ ഓടിച്ചിട്ട് പിടികൂടി.  സീനിയര്‍ സിപി ഒ സുനില്‍, സുരേഷ് , സിപിഒ സുമേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.