കളമശേരി: നഗരസഭയില്‍ അനധികൃത നിര്‍മ്മാണവും കയ്യേറ്റവും കണ്ടെത്തിയിട്ടും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടി. മെട്രോയ്ക്ക് വേണ്ടി വീതി കൂട്ടി നിര്‍മ്മിച്ച റോഡ് കയ്യേറിയാണ് കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്.
ഇത്തരത്തില്‍ നോര്‍ത്ത് കളമശേരി മുതല്‍ ഇടപ്പള്ളി കൂനം തൈവരെയാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. കളമശേരി മെട്രോ സ്റ്റേഷനും എച്ച്എംടി കവലയ്ക്കുമിടയില്‍ മൂന്നുനില കെട്ടിടമാണ് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഉയര്‍ന്നത്. അനധികൃത നിര്‍മാണങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടി ഇഴയുകയാണെന്നാണ് ആക്ഷേപം.
സൗത്ത് കളമശ്ശേരി, കങ്ങരപ്പടി, എച്ച്എംടി കവല തുടങ്ങിയ മേഖലകളിലും അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ട്. സ്വകാര്യവ്യക്തികള്‍ കയ്യേറി കെട്ടിടം പണിതെന്ന പരാതികളില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭയോ റവന്യൂ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: