മട്ടാഞ്ചേരി: സിഐടിയു കയറ്റിറക്ക് അട്ടിമറിയില്‍ പ്രതിഷേധിച്ച് തോപ്പുംപടി മേഖലയിലെ വ്യാപാരികള്‍ ഇന്ന് ഏകദിന ഉപവാസം നടത്തും. ചുള്ളിക്കല്‍ കരുവേലിപ്പടി തോപ്പുംപടി ഭാഗത്തെ എണ്ണുറോളം വ്യപാരികളെ പ്രതിസന്ധിയിലാക്കിയാണ് സിഐടിയു കയറ്റിറക്കുകൂലി വര്‍ധനവിന്റെ പേരില്‍ ഭീഷണിയുയര്‍ത്തുന്നത്.
ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കൂലി വര്‍ധിപ്പിക്കാതെ ചരക്കിറക്കാതെ തൊഴിലാളികള്‍ സമരവുമായി വ്യാപാര മേഖലയെ സ്തംഭിപ്പിക്കുകയാണ്. ഒരു മാസമായി നീളുന്ന ചരക്കിറക്ക് സ്തംഭന പ്രശ്നത്തില്‍ ജില്ലാ ഭരണകൂടവും തൊഴില്‍ ഏജന്‍സികളും ഭരണക്കൂട രാഷ്ട്രീയക്കാരും മുഖം തിരിഞ്ഞു നില്ക്കുന്നതില് വ്യാപാരി മേഖല ആശങ്കയിലാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സൂചന സമരമാണിതെന്ന് കണ്‍വീനര്‍ ടി.എ. ഭാസ്കരന് പറഞ്ഞു.
പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഘട്ടം കടയടപ്പു സമരവുമായി മുന്നിട്ടിറങ്ങുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: