കോഴിക്കോട്: ജില്ലയിലെ ചേമഞ്ചേരിക്ക് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. എഞ്ചിനോട് ചേർന്ന ബോഗിയുടെ ചക്രങ്ങൾ പാളത്തിൽ നിന്നും തെന്നിമാറുകയായിരുന്നു. എന്നാൽ ബോഗി മറിഞ്ഞു വീണിട്ടില്ല. പാളം തെറ്റിയ ബോഗി നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.
അപകടത്തെ തുടര്‍ന്ന് കണ്ണൂർ – കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് റെയിൽ ഉപകരണങ്ങൾ കൊണ്ടു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും കണ്ണൂര്‍- കോഴിക്കോട് പാതയിലോടുന്ന ട്രെയിനുകള്‍ അഞ്ചു മണിക്കൂറോളം വൈകുകയും ചെയ്തു.
ഷൊര്‍ണൂരില്‍ നിന്ന് റെയില്‍വേയുടെ സാങ്കേതിക വിദഗ്ധരെത്തി പുലര്‍ച്ചെ അഞ്ചരയോടെയാണ് വാഗണ്‍ പാളത്തിലേക്ക് തിരകെ കയറ്റിയത്. ട്രാക്കിന് കാര്യമായ തകരാര്‍ സംഭവിച്ചെട്ടില്ലെന്നാണ് റെയില്‍വേ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: