മുംബൈ: രാജ്യത്ത് ഇനി 200 രൂപ നോട്ടുകളിറങ്ങുമെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തിരുന്നു. സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ച് ജൂണ്‍ മാസത്തിന് ശേഷമായിരിക്കും 200 രൂപ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങുക. എങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: