ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ ഒരു രാജ്യവും വിവാദമാക്കേണ്ടതില്ലെന്ന് ഇന്ത്യ.ഇന്ത്യന്‍ ജനത ബഹുമാനിക്കുന്ന ആത്മീയ നേതാവാണ് ദലൈലാമ. നേരത്തെ ആറു തവണ ദലൈലാമ അരുണാചലില്‍ വന്നിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രമുഖ ബുദ്ധമത കേന്ദ്രമായ തവാംഗിലാണ് ലാമ സന്ദര്‍ശനം നടത്തുന്നത്. ഇതിനെതിരേ രണ്ടുവട്ടം ചൈന ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: