കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവിക്ഷേത്രം മഹോത്സവം ആറു മുതല്‍ 10 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മഹോത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, തൃകാല പൂജകള്‍, ദീപാരധന, മുനിപൂജ എന്നിവ നടത്തും. ആറിന് രാത്രി എട്ട് മണിക്ക് കലാപരിപാടികളും, ഭാരത് സ്കൂള്‍ ഓഫ് ഡാന്‍സിന്റെ അരങ്ങേറ്റവും, തുടര്‍ന്ന് നൃത്തനൃത്ത്യങ്ങളും നടക്കും. ഏഴിന് വൈകുന്നേരം ആറിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് കരകം ഏഴുന്നിള്ളത്ത്. ഒന്‍പതിന് വൈകിട്ട് നാലിന് കരകാട്ടം, 6.45ന് തായമ്പക, ഏഴ് മുതല്‍ കാഴ്ചവരവുകള്‍ക്കുള്ള സ്വീകരണം, 12 മണിക്ക് ആകാശ വിസ്മയം, നഗരപ്രദക്ഷിണ ഘോഷയാത്ര എന്നിവ നടക്കും. പത്തിന് കനലാട്ടം, ഗുരുസിയാട്ടം, ദിപാരാന, കരകം ഒഴുക്കല്‍, വനപൂജ എന്നിവയോടെ സമാപനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: