തൃശൂര്‍: ട്രഷറികളില്‍ പണമില്ലെന്നും അതിന് ഉത്തരവാദി കേന്ദ്രമാണെന്നും ധനമന്ത്രി തോമസ് ഐസക്. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മന്ത്രി, അവ മുടങ്ങുമെന്നാണ് ഇന്നലെ പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍പോലും ട്രഷറികളില്‍ പണമില്ല.
സംസ്ഥാനത്തെ ട്രഷറികള്‍ക്ക് കറന്‍സി അനുവദിക്കാതെ പക്ഷപാതപരമായാണ് റിസര്‍വ് ബാങ്ക് പെരുമാറുന്നത്. മദ്യശാലകള്‍ പൂട്ടി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങും. കള്ള് ഷാപ്പുകളിലൂടെ മദ്യ വിതരണം ആലോചനയിലില്ല. വരുമാനം കുറയുമെങ്കിലും, ക്ഷേമപെന്‍ഷനുകള്‍ മുടങ്ങില്ല, ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: