മെറ്റ്‌സ് കോളേജ് ഉപവാസം തുടരുന്നു; ഹര്‍ത്താല്‍ പൂര്‍ണം

Tuesday 4 April 2017 7:18 pm IST

മാള: മെറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജില്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് എബിവിപി യുടെ നേതൃത്വത്തില്‍നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അന്നമനട, മാള, കുഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. ഇന്നലെ നടന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ടാക്‌സി വാഹനങ്ങളും സ്വകാര്യ ബസ്സുകളും ഓടിയില്ല. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി. രാവിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാള ടൗണില്‍ പ്രകടനം നടത്തി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് അംബുജാക്ഷന്‍, ബിജെപി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സി.എം. സദാശിവന്‍, മാള പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അജയന്‍, സെക്രട്ടറി അനില്‍കുമാര്‍, കുഴൂര്‍ മണ്ഡലം സെക്രട്ടറി ജിനില്‍, അന്നമനട പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കൃഷ്ണന്‍ പാണാട്ട്, കെഎസ് അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം കോളേജിലെ മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിപീഡനത്തിനെതിരേയും കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് എബിവിപി സംസ്ഥാന സമിതി അംഗം അനുമോദ് 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപു നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ. അഖില്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.