കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ നടതുറപ്പ് ബുധനാഴ്ച നടക്കും. ഭരണി മഹോത്സവത്തോടനുബന്ധിച്ച് അശ്വതി നാളില്‍ തൃച്ചന്ദനച്ചാര്ത്തിനായി അടച്ച ക്ഷേത്രനട ബുധനാഴ്ച പുലര്‍ച്ചെ ഭക്തര്‍ക്കായി തുറന്നുകൊടുക്കും. തൃച്ചന്ദനച്ചാര്ത്ത് പൂജകള്‍ക്കായി അഴിച്ചുമാറ്റിയ തിരുവാഭരണങ്ങള്‍ നടതുറപ്പ് ദിവസം ഭഗവതിക്ക് ചാര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: