ചാലക്കുടി: നഗരസഭ ഹാളില്‍ വനിത കൗണ്‍സിലറെ തടഞ്ഞുവെച്ചത് കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. കൗണ്‍സില്‍ യോഗം മാറ്റി വെച്ച അജണ്ടകളും പാസാക്കുന്നതിന് മുമ്പായി ബെല്ലടിച്ച് യോഗം അവസാനിപ്പിച്ച ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്റെ നടപടി ചോദ്യംചെയ്ത പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന് ആരും പുറത്തേക്ക് പോകേണ്ടന്ന് പറഞ്ഞ് കൗണ്‍സില്‍ ഹാളിന്റെ വാതിലില്‍ വന്ന് കിടക്കുകായിരുന്നു. ഇവിടേക്ക് പ്രതിഷേധിക്കുവാന്‍ വന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ആലീസ് ഷിബുവിനെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജു കസേരയിട്ട് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങളൊരുങ്ങിയത്.
കസേര തള്ളിമറിച്ച് ആലീസ് ഷിബുവിന് നേരെ വന്ന ജോജുവിനെ മറ്റുള്ള കൗണ്‍സിലര്‍മാര്‍ പിടിച്ചു മാറ്റുവാന്‍ ശ്രമിച്ചിട്ടും ബഹളം വെക്കുകയായിരുന്നു. വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറമ്പനും, യു.വി.മാര്‍ട്ടിനും ചേര്‍ന്ന്,ജോജുവിനെ പിടിച്ചുമാറ്റി. ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും കൗണ്‍സിലര്‍മാരുടെ ഇടപെടലാണ് കൗണ്‍സില്‍ ഹാളിലെ വലിയ സംഘര്‍ഷം ഒഴിവാക്കിയത്. ഹാളില്‍ നിന്ന് പുറത്താക്കിയ ജോജു പുറത്ത് വെച്ചു വെല്ലു വിളി തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: