ഇരിട്ടി: ഇരിട്ടി പയഞ്ചേരിയിലെ വികാസ് നഗറില്‍ സിപിഎം പ്രവര്‍ത്തകന്റെ പീഡനത്തിന് വിധേയയായി ആത്മഹത്യ ചെയ്ത സരോജിനി അമ്മയുടെ വീട് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. സരോജിനി അമ്മയുടെ മക്കളെ കണ്ടു നേതാക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബിജെപി സംസ്ഥാന സെല്‍ കോ ഓഡിനേറ്റര്‍ കെ. രഞ്ജിത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ. വിനോദ്, സെക്രട്ടറി സി. ബാബു, മറ്റു നേതാക്കളായ രാമദാസ് എടക്കാനം, സജിത്ത് കീഴൂര്‍, മനോഹരന് വയോറ, പി.വി. അജയകുമാര്‍, അജേഷ് നാടുവനാട്, എം.ആര്. സുരേഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: