കണ്ണൂര്‍: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൊബൈല്‍ അദാലത്ത് കുടുംബകോടതി ജില്ലാ ജഡ്ജ് എന്‍.ആര്. കൃഷ്ണകുമാര്‍ ഫഌഗ് ഓഫ് ചെയ്തു. മജിസ്ട്രേറ്റുമാര്‍, മുന്‍സിഫുമാര്‍ മറ്റ് ജീവനക്കാര്‍, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. കണ്ണൂര്‍ കോടതി പരിസരത്ത് നിന്ന് ആരംഭിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന മൊബൈല്‍ അദാലത്തില്‍ തദ്ദേശിയരായ പരാതിക്കാരുടെ പരാതികള്‍ പരിഗണിക്കും. വളപട്ടണം കോ-ഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നടന്ന ആദ്യ അദാലത്ത് റിട്ടയേഡ് മുന്‍സിഫ് മജിസ്ട്രേറ്റ് അന്നമ്മ വി.ജോണ്‍ ഉദ്ഘാടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമ, എസ്.ഐ ശ്രീജിത് കൊടേരി, സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബി.റ്റി.മന്‍സൂര്‍, സെക്രട്ടറി എം.വി.ഗൗരി എന്നിവര്‍ സംസാരിച്ചു. ഇന്ന് പുല്ലൂപ്പിയിലും 6 ന് കല്ലടത്തോട് ഹരിജന്‍ ട്രൈനിംഗ് സെന്റര്‍, 7 ന് രാവിലെ പള്ളിക്കുന്ന് ഗ്രാമീണ്‍ബാങ്ക്, ഉച്ചയ്ക്ക് മയ്യില്‍ യുപി സ്കൂള്‍ എന്നിവിടങ്ങളിലും അദാലത്ത് പരാതികള്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: